Saturday, November 17, 2018
നബിദിനാഘോഷം യു.കെ യിൽ - വഹാബ് വാഫി പുത്തനഴി
നബിദിനം ആഘോഷിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ മുസ്ലീങ്ങൾക്കിടയിൽ ഒരോ വർഷവും ഉയർന്ന് വരുന്നതാണല്ലോ..പരിശുദ്ധ ഖുർആനിൽ അദ്ധ്യായം ഹൂദിൽ അള്ളാഹു പറയുന്നുണ്ട് "ദൈവ ദൂതൻമാരുടെ വൃത്താന്തങ്ങളിൽ നിന്ന് നിന്റെ മനസ്സിന് സ്ഥൈര്യം നൽകുന്നതല്ലാം നിനക്ക് നാം വിവരിച്ചു തരുന്നു " മറ്റൊരു പ്രവാചകനെക്കുറിച്ചുള്ള കഥകൾ ലോക നായകൻ മുഹമ്മദ് നബി (സ) യുടെ മനസ്സിന് സ്ഥൈര്യം ലഭിക്കാൻ കാരണമാണെങ്കിൽ മുഷ്യരാശിയുടെ നേതാവായ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ഉന്നത സ്വഭാവങ്ങളും, ജീവിത ശൈലികളും, ചരിത്രവും നന്മുടെ മനസ്സിന് സ്ഥൈര്യവും വിശ്വാസവും കൂടാൻ എന്ത് കൊണ്ടും നല്ലത് തന്നെയല്ലേ.
റബീഉൽ അവ്വൽ മാസം പ്രവാചകരെ സ്നേഹിക്കുന്നവർക്ക് വസന്തമാണ്. തിരുദൂതർ ഉറങ്ങുന്ന മദീനയിലോ അറേബ്യയിലോ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലോ മാത്രമല്ല, ലോകത്ത് മുസ്‌ലിംകൾ അധിവസിക്കുന്ന എല്ലായിടങ്ങളിലും ഈ മാസം അണപൊട്ടിയൊഴുകുന്ന പ്രവാചകാനുരാഗത്തിന്റേതും, ആഘോഷങ്ങളുടേതും, ആനന്ദത്തിന്റേതുമാണ്. അടുത്ത കാലത്തായി യൂറോപ്യൻ രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ ഏറെ സജീവമായിട്ടുണ്ട്. യു.ക്കെ യിൽ രാജ്യത്തെ ജനസംഖ്യയുടെ 4.8% വരുന്ന 2.8 മില്യൺ മുസ്ലീങ്ങളും റബീഉൽ അവ്വൽ പന്ത്രണ്ടിനെ ആഘോഷിക്കുന്നവരാണ്.
ഷിയാക്കൾ റബീഉൽ അവ്വൽ പതിനേഴിനാണ് നബിദിനം ആഘോഷിക്കാറ്. യു.കെ യിൽ ക്രൈസ്തവർക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്താണ് മുസ്ലീങ്ങൾ. ലണ്ടനാണ് ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ താമസിക്കുന്ന നഗരം.
റബീഉൽ അവ്വൽ പന്ത്രണ്ട് പൊതു അവധിയല്ലെങ്കിലും മുസ്ലീങ്ങൾ നടത്തുന്ന കടകൾ അന്ന് അടഞ്ഞുകിടക്കും. നബിദിന റാലിയും പ്രവാചക ജീവിതത്തെ പ്രകീർത്തിക്കുന്ന പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും. മതപണ്ഡിതൻമാരാണ് പ്രഭാഷണങ്ങൾ നിർവഹിക്കുക.
ബ്രിട്ടീഷ് നഗരങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന നബിദിന റാലികളും പള്ളികളിൽ അനുഭവപ്പെടുന്ന വലിയ തിരക്കും ചിലയിടങ്ങളിൽ താൽക്കാലിക ഗതാഗത തടസ്സം ഉണ്ടാക്കാറുണ്ട്.
അന്ന് മാതാ പിതാക്കൾ തങ്ങളുടെ മക്കൾക്ക് പ്രവാചകൻ (സ) യുടെ ജീവിതത്തെയും ജീവിത ദൗത്യത്തേയും, പ്രവർത്തനങ്ങളേയും, പരിചയപ്പെടുത്തിക്കൊടുക്കാറുണ്ട്.
യു.കെ യിലെ ചില മുസ്ലിം സമുദായങ്ങൾ കുട്ടികൾക്ക് പ്രവാചകരെ കുറിച്ച് പാടാനും, പ്രസംഗിക്കാനും, കഥ പറയാനും, കവിത ആലപിക്കാനും അവസരങ്ങൾ നൽകാറുണ്ട്. ചില കുടുംബങ്ങൾ അന്ന് പകൽ മുഴുവൻ നോമ്പെടുക്കാറുണ്ട്. ചിലർ പ്രത്യേക മുദ്രാവാക്യങ്ങളും, കവിതകളും എഴുതി പ്രവാചകനെ അനുസ്മരിക്കുന്നു, ചിലർ അന്ന് ധർമ്മസ്ഥാപനങ്ങളെ സഹായിക്കുന്നു. ബർമിങ്ഹാമിൽ അന്ന് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്. വീടുകളും നഗരങ്ങളും അലങ്കരിക്കപ്പെടുന്നു, സ്പാർക്ക് ഹില്ലിലെ ഷെയ്ക്സ്പിയർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മോസ്ക് മെഹറുൽ മില്ലത്ത് പള്ളിയുടെ ആഭിമുഖ്യത്തിൽ ബർമിങ്ഹാമിൽ ആയിരങ്ങൾ അണിനിരക്കുന്ന നബിദിന റാലി വർഷം ആഭിമുഖ്യത്തിൽ ബർമിങ്ഹാമിൽ ആയിരങ്ങൾ അണിനിരക്കുന്ന നബിദിന റാലി വർഷം തോറും സംഘടിപ്പിക്കപ്പെടാറുണ്ട്. വിക്ടോറിയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മസജിദ് മുഹിയുദ്ധീൻ സിദ്വീഖ് പള്ളിയിൽ നിന്നും പുറപ്പെടുന്ന നബിദിന റാലിയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പതിനായിരം മുസ്ലീങ്ങൾ നബിദിനം ആഘോഷിക്കാൻ വേണ്ടി ആസ്റ്റൺ പാർക്കിൽ ഒരുമിച്ച് കൂടുന്നു. കുതിരവണ്ടിയും വ്യത്യസ്ഥ നിറങ്ങളിൽ തിളങ്ങുന്ന പതാകകളും ബാനറുകളും ഉയർത്തിപ്പിടിക്കുന്ന ഈ റാലിയാണ് യൂറോപ്പിലെ ഏറ്റവും വലിയ നബിദിനാഘോഷം.
എല്ലാവരും പ്രവാചക ജീവിതത്തെ അനുസ്മരിക്കാനും, ഉച്ചത്തിൽ പറയാനും ശ്രമിക്കുന്നു. കാരണം ലോക ചരിത്രത്തിൽ 23 വർഷം വലിയ കാലഘട്ടമല്ലങ്കിലും പ്രവാചകർ അതിനിടയിൽ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പർശിക്കുന്ന വിഷയങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ ദുരൂഹതകളില്ലല്ലോ. പിന്നെ അവ തുറന്ന് പറയുന്നതിന് നാം എന്തിന് ഭയക്കണം?. അത് പ്രാചകരുടെ ജന്മദിനത്തിനായാൽ എങ്ങനെ അക്രമമാവും?
Subscribe to:
Post Comments
(
Atom
)
Congratulations on your compendious writing.....✍💐💐 and best wishes for your next adventure!😊
ReplyDelete